Thursday, January 7, 2016
Thursday, June 25, 2015
ഇനി എല്ലാവര്ക്കും ഡിജിറ്റല്‍ ലോക്കര്‍
സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍
ലോക്കറിലേക്ക് സൂക്ഷിക്കാനും പിന്നീട് ആവശ്യാനുസരണം ലോക്കറില്‍ നിന്നും
ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു.
ഇത്തരത്തില്‍ ഒരു വ്യക്തിക്ക് ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട്
തുടങ്ങുന്നതിന് ആ വ്യക്തിയുടെ ആധാര്‍ നമ്പര്‍ മാത്രമാണ് ആവശ്യമായി
വരുന്നത്. ഇത്തരത്തില്‍ വ്യക്തിഗത സര്‍ട്ടിഫിക്കറ്റുകളും, മറ്റ് രേഖകളും
ഡിജിറ്റല്‍ ലോക്കറില്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോടൊപ്പം
ഭാവിയില്‍ തൊഴില്‍ സംബന്ധമായോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായോ അപേക്ഷ
സമര്‍പ്പിക്കേണ്ടി വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍
നല്കുന്നതിനു പകരം ആധാര്‍ നമ്പര്‍ മാത്രം നല്കിയാല് മതിയാകും.
Sunday, June 21, 2015
വായനാദിനത്തിന്
സമ്മാനമായി കുഞ്ഞുകവിതകള്‍
വിസ്മയമായി
എട്ടുവയസുകാരി അനുജ
മണ്ണപ്പം
ചുട്ടുകളിക്കേണ്ട പ്രായത്തില്‍
കവിതാരചനയിലേര്‍പ്പെട്ട
അനുജ എന്ന എട്ടുവയസുകാരി
സ്കൂളിലും നാട്ടുകാര്‍ക്കും
വിസ്മയമായി.
കോട്ടമല
എം.ജി.എം.യു.പി.
സ്കൂളിലെ
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്
കാവ്യരംഗത്തേയ്ക്ക്
കാലെടുത്തുവെയ്ക്കുന്ന ഈ
കുട്ടി പ്രതിഭ.
വിശ്രമനേരങ്ങളില്‍
കുറിച്ചുവെച്ച കവിതകളില്‍
നിന്നും തെരഞ്ഞെടുക്കപ്പെട്ട
ഇരുപത്തിയൊമ്പത് കവിതകളാണ്
അനുജയുടെ കുഞ്ഞുകവിതകള്‍
എന്ന പേരില്‍ ഈ വായനാദിനത്തില്‍
പുസ്തക രൂപത്തില്‍
പ്രസിദ്ധീകരിക്കപ്പെട്ടത്.
വായനാവാരത്തിന്റെ
ഉദ്ഘാടനസമ്മേളനത്തില്‍
ശ്രി.ചിങ്ങനാപുരം
മാസ്റ്ററില്‍നിന്ന്
നര്‍ക്കിലക്കാട് സെന്റ്
മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്
വികാരി റവ:
ഫാ.
ജോണ്‍
മത്തായി ഏറ്റുവാങ്ങി.
![]() |
പുസ്തകപ്രകാശനം |
Subscribe to:
Posts (Atom)