flash1

LSS USS പരീക്ഷകള്‍ ഫെബ്രുവരി രണ്ടാം വാരം നടക്കും..............

Thursday, June 25, 2015

        ഇനി എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍

              സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് സൂക്ഷിക്കാനും പിന്നീട് ആവശ്യാനുസരണം ലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുടങ്ങുന്നതിന് ആ വ്യക്തിയുടെ ആധാര്‍ നമ്പര്‍ മാത്രമാണ് ആവശ്യമായി വരുന്നത്. ഇത്തരത്തില്‍ വ്യക്തിഗത സര്‍ട്ടിഫിക്കറ്റുകളും, മറ്റ് രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോടൊപ്പം ഭാവിയില്‍ തൊഴില്‍ സംബന്ധമായോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായോ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കുന്നതിനു പകരം ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും.

No comments:

Post a Comment